Tuesday, 1 July 2025

സമാന്തരശ്രേണികൾ

 സമാന്തരശ്രേണികൾ

Learning outcome
1)സമാന്തര ശ്രേണികൾ തിരിച്ചറിയുന്നു.
2)സമാന്തരശ്രേണിയുടെ ആദ്യപദം, പൊതുവ്യത്യാസം എന്നിവ മനസ്സിലാക്കുന്നു.

 Notes 
സംഖ്യാശ്രേണി
ഏതെങ്കിലും നിയമം അനുസരിച്ച് ഒന്നാമത്തെ, രണ്ടാമത്തെത് എന്നിങ്ങനെ ക്രമമായി എഴുതുന്ന ഒരു കൂട്ടം സംഖ്യകളെ സംഖ്യ ശ്രേണി എന്ന് പറയുന്നു.

Example:
2,4,6,8,....
1,4,9,16,...
2,3,5,7,11,...

സമാന്തരശ്രേണി
ഒരു സംഖ്യയിൽ നിന്ന് തുടങ്ങി ഒരേ സംഖ്യ തന്നെ കൂട്ടി കിട്ടുന്ന ശ്രേണിയാണ് സമാന്തരശ്രേണി. 

സമാന്തരശ്രേണിയുടെ ആദ്യത്തെ സംഖ്യയെ ആദ്യപദം (a) എന്ന് വിശേഷിപ്പിക്കുന്നു.
 
ഒരു പദത്തിൽ നിന്ന് തൊട്ടു പുറകിലെ പദം കുറച്ചു കിട്ടുന്ന സ്ഥിര വ്യത്യാസത്തെ സമാന്തര ശ്രേണിയുടെ പൊതുവ്യത്യാസം(d ) എന്ന് പറയുന്നു.

Example:
2,5,8,11,.....
100,90,80,70,...
1,2,3,4,.....






QUESTIONS

1) 4,9,14,... എന്ന ശ്രേണിയുടെ പൊതു വത്യാസം എത്ര?

2) ചുവടെ തന്നിരിക്കുന്നവയിൽ സമാന്തരശ്രേണി ഏതെല്ലാമെന്ന് തിരിച്ചറിയുക. 
2,4,6,10,20.....
20,18,16,14,....
1.5,3.5,5.5,.....
1,4,9,16,25,.....

3)13,24,35,... എന്നിങ്ങനെ തുടരുന്ന സമാന്തര ശ്രേണിയുടെ അടുത്ത പദം കണ്ടെത്തുക.

No comments:

Post a Comment

സമാന്തരശ്രേണികൾ

 സമാന്തരശ്രേണികൾ Learning outcome :  1)സമാന്തര ശ്രേണികൾ തിരിച്ചറിയുന്നു. 2)സമാന്തരശ്രേണിയുടെ ആദ്യപദം, പൊതുവ്യത്യാസം എന്നിവ മനസ്സിലാക്കുന്നു....